വെടിവച്ചുകൊല്ലുന്ന കാട്ടുപന്നിയെ ലേലം ചെയ്യണമെന്ന് ജീരകപ്പാറ സി. യു. സി ആവശ്യപ്പെട്ടു

കോടഞ്ചേരി: ജനവാസ മേഖലയും,കൃഷി ഭൂമിയും പൂർണ്ണമായും E.F.Lപരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും,കൃഷി ഭൂമിയിൽ നിന്ന് വെടിവെച്ചു പിടിക്കുന്ന കാട്ടുപന്നികളെ ലേലം ചെയ്യണമെന്നും ജീരകപ്പാറ CUC ആവശ്യപ്പെട്ടു,
ലേലം ചെയ്ത് കിട്ടുന്ന തുക വന്യജീവികളുടെ ആക്രമണം മൂലം കൃഷി നഷ്ടപ്പെടുന്ന കർഷകർക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാല്പതാം ബൂത്ത് ജീരകപ്പാറ രാജീവ് ജി കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ദേവസ്യ എലവുങ്ങൽ യോഗം ഉദ്ഘാടനം ചെയ്തു.മേരി മാടവന അധ്യക്ഷത വഹിച്ചു.
ജോസ് കാരൂപ്പാറ,ജോണി പന്തലാടി, ജോസ് ആലപ്പാട്ട്, സീന മാടവന, ലീലാമ്മ ആലപ്പാട്ട്,മേഴ്സി പന്തലാടി, ലാലി മാടവനബിജു സി.പി ചക്കുംമൂട്ടിൽ,ബാബു ചക്കുംമൂട്ടിൽ, മണ്ഡപത്തിൽ കുഞ്ഞുകുട്ടി,തുടങ്ങിയവർ പ്രസംഗിച്ചു. ബിജു ചക്കുംമൂട്ടിൽ, (പ്രസിഡന്റ്) ലീലാമ്മ ദേവസ്യ കരിക്കൂന്നേൽ ( സെക്രട്ടറി ) ജോജോ ജോസഫ് മാടവന( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു






