Kodanchery
കുപ്പായക്കോട് പാലം വഴിയുള്ള ഗതാഗതം നിരോധിക്കുന്നു; പഴയ പാലം ഇനി ഓർമ്മ

കോടഞ്ചേരി: ഈങ്ങാപ്പുഴ – കോടഞ്ചേരി റോഡില്‍ കുപ്പായക്കോട് പാലം പുതുക്കിപ്പണിയുന്നതിനാല്‍ ഡിസംബര്‍ 20 മുതല്‍ പാലത്തിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഈങ്ങാപ്പുഴയില്‍ നിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെമ്മറംപ്പറ്റ – കൈപ്പുറം വഴിയോ മലപുറത്ത് നിന്ന് തെയ്യപ്പാറ വഴിയോ പോകണം.കോടഞ്ചേരിയില്‍ നിന്നും ഈങ്ങാപ്പുഴയിലേക്ക് വരുന്ന വാഹനങ്ങള്‍ കണ്ണോത്ത് നിന്ന് കൈപ്പുറം വഴിയോ തെയ്യപ്പാറ വഴിയോ തിരിഞ്ഞ് പോകണം.







