Mukkam

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിദ്യാലയങ്ങളിലേക്ക് ഫർണീച്ചറുകൾ വിതരണത്തിന് തുടക്കം

മുക്കം: വിദ്യാലയങ്ങളിലെ പഠന നിലവാരമുയർത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നു.

ഇതിൻ്റെ ഭാഗമായി 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സ്കൂളുകളിലെ ലൈബ്രറികളിലേക്കും ലാബുകളിലേക്കുമാവശ്യമായ ഫർണീച്ചറുകളുടെ വിതരണത്തിന് തുടക്കമായി. മേശ, കസേര, ഷെൽഫുകൾ, ഗ്രീൻ ബോർഡ് എന്നിവയാണ് നൽകുന്നത്.

ചുള്ളിക്കാ പറമ്പ് ഗവ. എൽ.പിസ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസി. വി. ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജി സീനത്ത്, ദിവ്യ ഷിബു, ഫസൽ കൊടിയത്തൂർ, ബാബു പൊലുകുന്നത്ത്, മജീദ് കൊട്ടപ്പുറത്ത്, അബൂബക്കർ മാസ്റ്റർ, ഫാത്തിമ നാസർ, മറിയം കുട്ടിഹസ്സൻ പദ്ധതി നിർവഹണ ഉദ്യാഗസ്ഥൻ ആസാദ് മാസ്റ്റർ, വൈത്തല അബൂബക്കർ, ജി അബ്ദുൽ റഷീദ്, ഗിരീഷ് കുമാർ, ബീന വടക്കൂട്ട്, രാജു, ജ്യോതി ബസു, മുനീർ തോട്ടക്കുത്ത്, സലീം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button