Kodanchery

കോടഞ്ചേരി ഗവൺമെൻ്റ് കോളേജ് എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ചു

കോടഞ്ചേരി: യുവത്വം സ്ത്രീ സുരക്ഷക്കും തുല്യ നീതിക്കും എന്ന പ്രമേയത്തിൽ ഡിസംബർ 26 മുതൽ ജനുവരി ഒന്ന് വരെ കോടഞ്ചേരി ഗവൺമെൻ്റ് കോളേജ് എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സപ്തദിന ക്യാമ്പിൻ്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ് നിർവഹിച്ചു.

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ:വൈ.സി ഇബ്രാഹിം, കോമേഴ്സ് വിഭാഗം മേധാവി ഡോ: മോഹൻദാസ് , പ്രോഗ്രാം ഓഫീസർമാരായ ഡോ:മുഹമ്മദ് ബഷീർ ,പി കെ ഷബീബ് എന്നിവർ സന്നിഹിതരായിരുന്നു.

ക്യാമ്പിൻ്റെ ഭാഗമായി പങ്കാളിത്ത ഗ്രാമത്തിലെ സന്നദ്ധ പ്രവർത്തനങ്ങൾ, ശ്രമദാനം, പരിസ്ഥിതി സംരക്ഷണം,ലഹരിവിരുദ്ധ ബോധവൽകരണം,കമ്മ്യൂണിറ്റി സർവേ, സ്ത്രീ സുരക്ഷ ബോധവൽകരണം തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് നടക്കുന്നത്.

Related Articles

Leave a Reply

Back to top button