Thiruvambady

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസിൽ തേങ്ങാ വീണു; ഒഴിവായത് വലിയ അപകടം


തിരുവമ്പാടി: തിരുവമ്പാടിയിൽ നിന്ന് താമരശ്ശേരി പോകുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസിൽ തേങ്ങാ വീണ് ഫ്രണ്ട് ഗ്ലാസ് പൂർണമായി തകർന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വലിയ അപകടം.

തിരുവമ്പാടി – ഓമശ്ശേരി റോഡിൽ, തോട്ടത്തിൻ കടവ് സർവീസ് സ്റ്റേഷനുസമീപമാണ് അപകടമുണ്ടായത്. ഗ്ലാസ് ചില്ലുകൾ തെറിച്ച് ബസ് ഡ്രൈവർക്ക് നിസാര പരിക്കുപറ്റി, അപകടത്തെ തുടർന്ന് സർവീസ് റദ്ദാക്കി ബസ് തിരുവമ്പാടി ഡിപ്പോയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button