കോടഞ്ചേരി പഞ്ചായത്ത് ഭരണസമിതിയുടെ 1-ാം വാർഷികാഘോഷം ഇന്ന് മുതൽ

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 1-ാം വാർഷികാഘോഷം 2021 ഇന്ന് മുതൽ 2022 ഫെബ്രുവരി 28 വരെയുള്ള ദിവസങ്ങളിൽ സമുചിതമായി ആഘോഷിക്കുകയാണ്.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ഭിന്നശേഷി സംഗമം, വയോജന സംഗമം, പാലിയേറ്റീവ് സംഗമം, ഗ്രാമീണ ടൂറിസം സെമിനാർ, വ്യവസായ സംരഭകത്വ പരിപാടികൾ, MGNREGA തൊഴിലാളികളുടെ ഒത്തുചേരൽ, SAGY പഞ്ചായത്തിന്റെ പ്രഖ്യാപനം, പരാതി പരിഹാര അദാലത്തുകൾ, ലൈസൻസ് ക്യാമ്പുകൾ, ഗ്രാമീണ കലാ-കായിക മത്സരങ്ങൾ, ടൂറിസം, ട്രക്കിംഗ്, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ, ക്രാഡിൽ അംഗനവാടി എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളോടെ 1-ാം വാർഷികാഘോഷം സംഘടിപ്പിക്കുകയാണ്.
വാർഷികാഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം കോഴിക്കോട് പാർലമെന്റ് മെമ്പർ എം.കെ. രാഘവൻ എം.പി, 30-12-2021 രാ വിലെ 11.30 മരിയൻ ഓഡിറ്റോറിയത്തിൽ വെച്ച് നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തുടങ്ങിയവയിലെ അംഗങ്ങൾ സംബന്ധിക്കും.







