Thiruvambady

സി.പി.എം. നേതാവിന്റെ ഭൂമിയിലെ വയൽ നികത്തൽ; ടിപ്പർ കസ്റ്റഡിയിലെടുത്തു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ കക്കുണ്ട് ഒറ്റപ്പൊയിലിൽ അവധി ദിനത്തിൽ വയൽ നികത്തുന്നതായ പരാതിയിൽ റവന്യൂ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധയിൽ ടിപ്പർ കസ്റ്റഡിയിലെടുത്തു.

താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാർ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വയലിലേക്ക് മണ്ണടിച്ചുകൊണ്ടിരുന്ന ടിപ്പറാണ് പിടികൂടിയത്.

സി.പി.എം. തിരുവമ്പാടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സജി ഫിലിപ്പിന്റെ അമ്മയുടെ പേരിലുള്ള സ്ഥലമാണ്. റിപ്പബ്ലിക് ദിനത്തിൽ ഉച്ചയ്ക്കാണ് സംഭവം. പട്ടയത്തിലും വില്ലേജ് രേഖകളിലും വയൽ എന്ന് രേഖപ്പെടുത്തിയ സ്ഥലമാണിതെന്ന് റവന്യൂ അധികൃതർ പറഞ്ഞു. സ്വാഭാവിക നീരൊഴുക്കുള്ള സ്ഥലമാണിത്.

ഡെപ്യൂട്ടി തഹസിൽദാർക്കു പുറമെ സീനിയർ ക്ലാർക്കുമാരായ സനിൽകുമാർ, രാജീവ് പ്രേമൻ, സുനി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button