Mukkam

കാഞ്ഞിരമുഴി മൈക്രോ ഇറിഗേഷൻ പദ്ധതി പ്രവർത്തി; മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് ഉദ്ഘാടനം ചെയ്യും

മുക്കം: നഗരസഭയിലെ കാഞ്ഞിരമുഴിയിൽ ഒരു കോടി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചുള്ള മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തി ഇന്ന് (ഞായർ ) വൈകിട്ട് 4 മണിക്ക് തുമ്പോണക്കടവിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

ലിൻ്റോ ജോസഫ് എം.എൽ.എ.അധ്യക്ഷത വഹിക്കും.
എഞ്ചിനിയർ എം.കെ മനോജ് റിപ്പോർട്ട് സമർപ്പിക്കും.

രാഹുൽഗാന്ധിഎം.പി.മുഖ്യാതിഥിയായിരിക്കും. കാഞ്ഞിരമൂഴിഭാഗത്തെ 400 കർഷക കുടുംബങ്ങൾക്ക് കാർഷിക ഭൂമിയിൽ മൈക്രോ ഇറിഗേഷൻ വഴി ജലസേചനം നടത്തുവാനും കർ ഷകരുടെ ആദായം വർദ്ധിപ്പിക്കുവാനും ലക്ഷ്യമിടുന്ന പദ്ധതിയാണ്.

ഇതിൻ്റെ ആദ്യഘട്ടത്തിന് ഭരണനുമതി ലഭിച്ചതിനാൽ 1003 ഏക്കർ പ്രദേശത്താണ് കൃഷി നടപ്പിലാക്കുന്നത്. ജലത്തോടപ്പം വളവും ചേർത്താണ് കൃഷി ചെയ്യുന്ന രീതിയാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ സൗകര്യപ്രദമായ പമ്പ് ഹൗസ് നിർമ്മാണം, മോട്ടോറുകൾ സ്ഥാപിക്കൽ, ഫെർട്ടിഗേഷൻ റൂം നിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തിയാണ് നടക്കുന്നത് .പൂർണ്ണമായും നൂതന സാങ്കേതിക വിദ്യയും, വിവരസാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Related Articles

Leave a Reply

Back to top button