Puthuppady
താമരശ്ശേരി ചുരത്തിനോട് ചേർന്ന് കൂന്തളന്തേരിൽ വൻ തീ പിടുത്തം

അടിവാരം: താമരശ്ശേരി ചുരത്തിനോട് ചേർന്ന് കൂന്തളുന്തേരിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വൻ തീ പിടുത്തം. തീ നിയന്ത്രണ വിധേയമായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
മുക്കത്തു നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വാഹനത്തിന് എത്തിപ്പെടാനോ വെള്ളമെത്തിക്കാനോ സാധിക്കാത്ത സ്ഥലത്താണ് തീപടരുന്നത്.
ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ആരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നു. തീ കൂടുതൽ സ്ഥലത്തേക്ക് പടരാതിരിക്കുന്നതിനായി കാട് വെട്ടി മാറ്റുന്ന പ്രവർത്തിയാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. നിലവിൽ അപകടസാധ്യത ഇല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.







