Thiruvambady

റോട്ടറി ഇൻറർനാഷണലും, ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തിരുവമ്പാടി: റോട്ടറി ഇൻറർനാഷണൽ ക്ലബ്ബും, ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ശനിയാഴ്ച (05-03-2022) തിരുവമ്പാടിയിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ കോവിഡ് വന്നതിന് ശേഷമുള്ള രോഗങ്ങളുടെയും, ജീവിതശൈലീരോഗങ്ങളുടെയും സൗജന്യ പരിശോധനയും മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ക്ക് വാർഡ് മെമ്പർ ശ്രീമതി ലിസി മാളിയേക്കലിന്റെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം നിർവ്വഹിക്കും.

ജനങ്ങൾ മെഡിക്കൽ ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്നും, വൈകിട്ട് വരെ പരിശോധനകൾ ഉണ്ടായിരിക്കുമെന്നും തിരുവമ്പാടി റോട്ടറി പ്രസിഡന്റ് നിധിൻ ജോയ് , സെക്രട്ടറി ഡോ. ബെസ്റ്റി ജോസ് എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button