Pullurampara
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതു ഇടങ്ങൾ ശുചീകരിച്ചു

പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരവും, ബസ് സ്റ്റോപ്പും, നടപ്പാതയും ശുചീകരിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് ശുചീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി.ടി.എ പ്രസിഡൻ്റ് സിജോ മാളോല, ജെ.ആർ.സി കോഡിനേറ്റർ ഷെറിൻ ബേബി തുടങ്ങിയവരും അധ്യാപകരും വിദ്യാർത്ഥികളും ശുചീകരണത്തിൽ പങ്കാളികളായി.







