Mukkam

ക്വാറിക്കെതിരെ പരാതി: റവന്യു ‌അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി

മുക്കം : കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് മോലിക്കാവിലെ ക്വാറിയുടെ പ്രവർത്തനത്തിന് റവന്യു അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി. നാട്ടുകാർ ക്വാറിക്കെതിരെ നിരന്തരം പരാതികൾ നൽകിയിരുന്നു. ക്വാറി മൂലം വീടുകൾക്ക് വിള്ളലുകൾ അനുഭവപ്പെടുകയും കിണറുകൾ ഇടിയുകയും ചെയ്തിരുന്നു. പരാതി നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല. 

ക്വാറിയുടെ പ്രവർത്തനാനുമതി മാർച്ച് 31 ന് കഴിഞ്ഞിട്ടും പ്രവർത്തിക്കുകയായിരുന്നു. ഇതേ തുടർന്ന് ക്വാറിക്കെതിരെ നാട്ടുകാ‍ർ സംഘടിക്കാനുള്ള നീക്കത്തിനിടയിലാണ് കക്കാട് വില്ലേജ് ഓഫിസർ ഇൻ ചാർജ് കെ.മുഹമ്മദ് ബഷീർ സ്റ്റോപ്പ് മെമ്മോ നൽകിയത്. പ‍ഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.  ക്വാറിക്കെതിരെ രംഗത്തെത്തിയ നാട്ടുകാർക്കെതിരെ ഭീഷണി ഉയർന്നതായും പരാതി ഉണ്ട്.

Related Articles

Leave a Reply

Back to top button