Mukkam

പദ്ധതിനിർവഹണത്തിൽ അഭിമാനകരമായ നേട്ടവുമായി മുക്കം നഗരസഭ

മുക്കം : പദ്ധതിനിർവഹണത്തിൽ അഭിമാനകരമായ നേട്ടവുമായി മുക്കം നഗരസഭ. മൊത്തം അടങ്കൽ തുകയിൽ 82% ഫണ്ടും നഗരസഭ ചെലവഴിച്ചു. വികസന ഫണ്ടിൽ ജനറൽ, എസ് സി വിഭാഗം വികസന ഫണ്ട് ഇനത്തിൽ 100 ശതമാനം തുകയും ചെലവഴിച്ചു.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ രണ്ടുകോടിയുടെ വികസനപ്രവർത്തനങ്ങളാണ് നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 100 ശതമാനം വർധനവാണ് ഇത്. 
ആയിരത്തി നാനൂറോളം കുടുംബങ്ങളിലായി 64 707 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്. 10 ലിറ്റർ പാൽ അളക്കുന്ന ക്ഷീരകർഷകന് വർഷത്തിൽ 100 തൊഴിൽ ദിനത്തിൽ ഉൾപ്പെടുത്തി ആനൂകൂല്യം നൽകി. അളക്കുന്ന ഒരോ ലിറ്റർ പാലിനു നൽകുന്ന 4 രൂപയ്ക്ക് പുറമെയാണ് ഈ ആനൂകൂല്യം നൽകുന്നത്.

റവന്യു വരുമാനം വർദ്ധിപ്പിക്കുന്നതിൽ അഭിമാനകരമായ നേട്ടമാണ് നഗരസഭ കൈവരിച്ചത്. വസ്തു നികുതി ഇനത്തിൽ 80 ശതമാനവും ,തൊഴിൽ നികുതി ഇനത്തിൽ 93 ശതമാനവും, നഗരസഭ ഈ സാമ്പത്തിക വർഷം പിരിച്ചെടുത്തു.ഈ നേട്ടങ്ങൾ കൈവരിക്കുന്നതിൽ പിന്നിൽ പ്രവർത്തിച്ച എല്ലാം ജീവനക്കാരെയും നഗരസഭ കൗൺസിൽ അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button