Kodiyathur

കൊതുകും എലിയും പെരുകുന്നു: മുന്നറിയിപ്പുമായി ആരോഗ്യപ്രവർത്തകർ

കൊടിയത്തൂർ : രോഗവാഹകരായ എലിയും കൊതുകുമൊക്കെ പെരുകുന്നത് തടയാൻ മുന്നറിപ്പുമായി കൊടിയത്തൂർ പഞ്ചായത്തിൽ ആരോഗ്യപ്രവർത്തകർ രംഗത്ത്.

വേനൽമഴയെത്തുടർന്ന് വെള്ളക്കെട്ടും മാലിന്യവും വർധിച്ചതിനാലാണ് നടപടി ഊർജിതമാക്കിയത്. ചൊവ്വാഴ്ച കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജെ.എച്ച്.ഐ. ദീപിക, ജെ. പി.എച്ച്.എൻ. മാരായ എം. ഖദീജ, പി. അഖില, കെ.ജി. ബിന്ദു, സുചിത്ര എന്നിവരുടെ നേതൃത്വത്തിൽ തോട്ടുമുക്കം പ്രദേശത്ത് പൊതുജനാരോഗ്യ പരിശോധന നടത്തി.

വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ തോട്ടമുടമകൾക്ക് നിർദേശങ്ങൾ നൽകി. ശനിയാഴ്ച ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ, ആശാ വർക്കർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ക്ലബ്ബ് ഭാരവാഹികൾ എന്നിവരുടെ യോഗംചേരും. ചെറുവാടി ആശുപത്രിയിൽ നടത്തുന്ന യോഗത്തിൽ എല്ലാ തോട്ടമുടമകളോടും പങ്കെടുക്കാൻ അഭ്യർഥിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button