Puthuppady
അയൽവാസികൾ തമ്മിലുള്ള തർക്കം കത്തി കുത്തിൽ കലാശിച്ചു

പുതുപ്പാടി: മണൽ വയലിൽ അയൽവാസികൾ തമ്മിലുള്ള തർക്കം കത്തി കുത്തിൽ കലാശിച്ചു.വീടിന് മുറ്റത്തേക്ക് മണ്ണ് ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്.ഇന്ന് വൈകീട്ടോടെ ആയിരുന്നു സംഭവം മണൽ വയൽ കല്ലടിക്കുന്നിൽ ഷംനാദിനാണ് കുത്തേറ്റത്.
സംഭവത്തിന് ശേഷം അയൽവാസി ഫാരിസ് ഓടി രക്ഷപ്പെട്ടു, പരിക്കേറ്റ ഷംനാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു







