കൊറോണ : വിവരം അറിയിക്കണമെന്ന് മെഡിക്കൽ ഓഫീസർ

കോഴിക്കോട്: കൊറോണ വൈറസ് രോഗ നിരീക്ഷണത്തിന്റെ ഭാഗമായി രോഗം റിപ്പോർട്ടു ചെയ്ത രാജ്യങ്ങളിൽ നിന്ന് ജില്ലയിലെത്തിയവർ പേരും ഫോൺ നമ്പറും മേൽവിലാസവും ജില്ലാ മെഡിക്കൽ ഓഫീസിലെ ഐഡി എസ് പി നമ്പറിലോ സർവീലിയൻസ് ഓഫീസറുടെ മൊബൈൽ നമ്പറിലോ അറിയിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ അറിയിച്ചു.
പനി, ജലദോഷം, ശ്വാസതടസം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണവുമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ എത്തുന്നവർ ഈ രാജ്യങ്ങളിൽ ഏതിൽ നിന്നാണ് എത്തിയതെന്ന വിവരം ആശുപത്രിയിൽ അറിയിക്കണം.
വിവരം ചികിത്സിക്കുന്ന ആശുപത്രികൾ ജില്ലാമെഡിക്കൽ ഓഫീസറെ അറിയിക്കണം.
സ്വകാര്യ ആശുപത്രികളിൽ നിന്ന് മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണെങ്കിൽ ആരോഗ്യ വകുപ്പ് പ്രത്യേകം തയാറാക്കിയിട്ടുള്ള ആംബുലൻസിൽ മാത്രമേ രോഗികളെ കൊണ്ടുപോകാവൂ.
ആംബുലൻസിനായി ബന്ധപ്പെടേണ്ട നമ്പറുകൾ:
ഐഡി എസ്പി: 0495 2371471, 2376063. ജില്ലാ സർവൈലൻസ് ഓഫീസർ: 9947068248.
📝News Desk Tiruvambadi News







