Puthuppady

പുതുപ്പാടി കാവുംപുറത്ത് ആളില്ലാത്ത വീട്ടിൽ തീപ്പിടിത്തം: ദുരൂഹതയെന്ന് വീട്ടുകാർ

പുതുപ്പാടി : കാവുംപുറത്ത് വയനാടൻകുന്നുമ്മൽ വിനോദ് കുമാറിന്റെ വീട്ടിൽ തീപ്പിടിത്തം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കിടപ്പുമുറിയിലെ കിടക്കയിൽ തീ ആളിപ്പടരുന്നത് കുടുംബശ്രീയോഗം കഴിഞ്ഞെത്തിയ വിനോദിന്റെ ഭാര്യ കണ്ടത്.

ബഹളംകേട്ട് ഓടിയെത്തിയ വിനോദിന്റെ സഹോദരനും നാട്ടുകാരുംചേർന്ന് തീയണച്ചു. വീട്ടിൽ ആരുമില്ലാത്ത സമയത്തായതിനാൽ വൻദുരന്തം ഒഴിവായി. തീപ്പിടിത്തത്തിൽ എതാണ്ട് നാലുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. തീ പിടിച്ചതിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button