India

നിര്‍ഭയ കേസ്; പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്താണ് മുകേഷ് സിംഗ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ദയാഹര്‍ജിയില്‍ വിശദമായ പരിശോധന ഇല്ലാതെയാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്നാണ് ഹര്‍ജിയില്‍ മുകേഷ് സിംഗ് ചൂണ്ടിക്കാട്ടുന്നത്.

ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ച് ഉച്ചക്ക് 12.30 നാണ് ഹര്‍ജി പരിഗണിക്കുക. നേരത്തേ വധശിക്ഷ പുനഃപരിശോധിക്കണമെന്ന മുകേഷ് സിംഗിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ പട്യാല കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button