Kodanchery

റോഡ് പണി; കോടഞ്ചേരിയിലേക്ക് വലിയ ചരക്കുലോറികൾ വരുന്നില്ല

കോടഞ്ചേരി: കാപ്പാട് തുഷാരഗിരി റോഡിൽ കോടഞ്ചേരി പഴയ കോളേജ് പടിക്കു സമീപം കലുങ്ക് നിർമ്മിക്കുന്ന സ്ഥലത്തുള്ള വലിയ മരം മുറിച്ചു മാറ്റണമെന്ന നിർദ്ദേശം അധികൃതർ കൈക്കൊണ്ടില്ല. കൈതപ്പൊയിൽ കോടഞ്ചേരി റോഡിൽ കണ്ണോത്ത് പള്ളിക്ക് സമീപം റോഡ് പണി പൂർത്തീകരിക്കാത്തതിനാൽ അതിലെയും ചരക്ക് ലോറികൾക്ക് കോടഞ്ചേരിയിലേക്ക് പ്രവേശനം സാധ്യമല്ല.

ഈങ്ങാപ്പുഴ കണ്ണോത്ത് റോഡ് പണി പൂർത്തീകരിക്കാത്തതിനാൽ അതിലെയും ഗതാഗതം സാധ്യമല്ല. മലപുറം കോടഞ്ചേരി റോഡിൽ വലിയ കയറ്റങ്ങൾ ഉള്ളതിനാൽ ആ റോഡിൽ കൂടിയും ചരക്കുലോറികൾ എത്തിക്കുന്നത് ബുദ്ധിമുട്ടാണ്. കോടഞ്ചേരി തിരുവമ്പാടി റോഡിൽ വർഷങ്ങളായി പണി നടക്കുന്നതിനാൽ അതിലെയും വലിയ ചരക്കുലോറികൾക്ക് വരുവാൻ കഴിയുന്നില്ല.

പൂളവള്ളി കലുങ്ക് തകർന്നത് മറ്റൊരു കാരണമാണ്.ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാകണം എന്ന് കോടഞ്ചേരിയിൽ ചേർന്ന വ്യാപാര വ്യവസായി ഏകോപന സമിതി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് എം അബ്ദുൽ സലാം യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് റോബർട്ട് ജോസഫ് അധ്യക്ഷത വഹിച്ചു.

സി.ജെ ടെന്നിസൺ, ജില്ലാ സെക്രട്ടറിമാരായ എം.കെ ഗംഗാധരൻ നായർ, റ്റി. എം ബാലൻ, അലങ്കാർ ഭാസ്കരൻ, റഫിക്ക് മാളിക, പോൾസൺ ജോസഫ്, പ്രേമൻ പി, മൊയ്തീൻകുട്ടി,ഷെല്ലി ചാക്കോ, ഷൈസു ജോൺ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി റോബർട്ട് ജോസഫ് അറക്കൽ( പ്രസിഡന്റ്) സിജെ ടെന്നിസൺ ( ജനറൽ സെക്രട്ടറി) ഷെല്ലി ചാക്കോ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button