Local
ചുരത്തിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം:കാർ യാത്രകാരന് പരിക്ക്

അടിവാരം: ചുരത്തിൽ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രകാരന് നിസാര പരിക്ക്.
ഇന്നലെ വൈകുന്നേരത്തോടെ ചിപ്പിലിത്തോട് അങ്ങാടിക്ക് മുകൾ ഭാഗത്തായി ചുരം ഇറങ്ങി വരികയായിരുന്ന കാറും വയനാട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടിസി സൂപ്പർ ഫാസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്തെത്തി







