Thiruvambady
സന്തോഷ് ട്രോഫി താരം പി.എൻ. നൗഫലിന് ഊഷ്മളസ്വീകരണം

തിരുവമ്പാടി : സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടത്തിൽ കേരളാ ടീമിന് മുത്തമിടാൻ നിർണായക സംഭാവന നൽകിയ അഭിമാനതാരം പി.എൻ. നൗഫലിന് ജന്മനാട്ടിൽ ഹൃദ്യമായ സ്വീകരണം. ഗ്രാമപ്പഞ്ചായത്തിന്റെയും കോസ്മോസ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് തിരുവമ്പാടിയിൽ സ്വീകരണമൊരുക്കിയത്.
യു.സി. മുക്ക് ജങ്ഷനിൽനിന്ന് തിരുവമ്പാടി നഗരത്തിലേക്ക് ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ നൗഫലിനെ ആനയിച്ചു.
നൗഫലിന്റെ ആദ്യകാല പരിശീലകൻ കെ. എഫ്. ഫ്രാൻസിസ് അനുഗമിച്ചു. സ്വീകരണസംഗമം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു.






