തിരുവമ്പാടിയിൽ രണ്ടാം ഘട്ട ശുചീകരണം; ‘ജന ശുചിത്വ മഴ’ക്ക് തുടക്കമായി

തിരുവമ്പാടി :മഴക്കാല രോഗങ്ങളെ തടയാൻ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലുള്ള ‘ജന ശുചിത്വ മഴ’ ശുചീകരണ പരിപാടിക്ക് തുടക്കമായി.
ഇന്ന് തിരുവമ്പാടി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടന്ന ഉദ്ഘാടന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളിൽ ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും വീടുകളിലുമായി പതിനായിരം വളണ്ടിയർമാർ പങ്കാളികളായി.
മഴക്കാല രോഗങ്ങളെ തടയാൻ പതിനായിരം ശുചിത്വ കരങ്ങൾ എന്ന സന്ദേശം ഉയർത്തി പിടിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഇന്ന് വീടും പരസരവും പൊതുയിടങ്ങളും ശുചീകരിച്ചു. പൊതുസ്ഥലങ്ങളും , മറ്റു സ്ഥാപനങ്ങളും , നാളയും മറ്റന്നാളുമായി ശുചീകരിക്കും.
കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, യുവജന – രാഷ്ട്രീയ സന്നദ്ധ സംഘടനകൾ, ഹരിത കർമ്മസേനാ പ്രവർത്തകർ,ആരോഗ്യ പ്രവർത്തകർ കോസ്മോസ് ക്ലബ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , മെമ്പർമാരായ ഷൗക്കത്തലി, ഷൈനി ബെന്നി, സെക്രട്ടറി ബിബിൻ ജോസഫ് , ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം, മുഹമ്മദലി സഫർ , ഹരിത കർമ്മസേന കോ-ഓഡിനേറ്റർ സ്വീറ്റി , തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വിവിധ വാർഡുകളിൽ നടന്ന ശുചീകരണ പരിപാടി ജനകീയ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.







