ഭക്ഷണ കിറ്റ് വിതരണവും ചികില്‍സ സഹായവും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവും വിതരണം ചെയ്തു

പുതുപ്പാടി: ഭക്ഷണ കിറ്റ് വിതരണവും രോഗികള്‍ക്കുള്ള ചികില്‍സ സഹായവും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവും വിതരണം ചെയ്തു. പുതുപ്പാടി കൈതപ്പൊയില്‍ അല്‍ ഖൈര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് ചികില്‍സ സഹായവും ഭക്ഷണ കിറ്റ് വിതരവും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീര്‍ പോറ്റാത്തില്‍ മഹല്ല് പ്രസിഡണ്ട് ടി കെ ഇമ്പിച്ചി അമ്മാജിക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണം കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ചാരിറ്റി ചെയര്‍മാന്‍ ഹാരിസ് നജാത്തി അദ്ധ്യക്ഷത വഹിച്ചു. മഹല്ല് വൈസ് പ്രസിഡണ്ട് ആര്‍ കെ മൊയ്തീന്‍കോയ ഹാജി, പുതുപ്പാടി എം ഇ എസ് പ്രസിഡണ്ട് കെ അബ്ദു റഹ്‌മാന്‍ സാഹിബ്, സുഫ്യാന്‍ എന്നിവര്‍ സംസാരിച്ചു. ചാരിറ്റി ട്രഷറര്‍ ഷാജഹാന്‍ ബാഖവി സ്വാഗതവും കണ്‍വീനര്‍ ലത്തീഫ് മുസ്ല്യാര്‍ നന്ദിയും പറഞ്ഞു.







