Puthuppady

പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വിദ്യാലയങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

പുതുപ്പാടി : പുതുപ്പാടി ഗ്രാമ പഞ്ചായത്ത് 2021 – 22 വര്‍ഷത്തെ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് നല്‍കിയ ഫര്‍ണിച്ചറുകളുടെ വിതരണോദ്ഘാടനം കൈതപ്പൊയില്‍ ഗവ.യു.പി.സ്‌കൂളില്‍ വെച്ച് നടന്നു. പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ഫര്‍ണിച്ചര്‍ വിതരണോദ്ഘാടനം നടന്നത്. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

സ്‌കൂളിലെ നവാഗത വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണം വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍ നടത്തി. പ്രധാന അധ്യാപകന്‍ ബെന്നി കെ.ടി. സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ ആയിഷ ബീവി., രാധ ടീച്ചര്‍, ഒ.എം. റംല, എസ്.എം.സി. ചെയര്‍മാന്‍ സുഹൈല്‍ ടി.കെ. എന്നിവര്‍ സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് ഷംസു കുനിയില്‍ അധ്യക്ഷവും സ്റ്റാഫ് സെക്രട്ടറി ഡോ. സി.പി.രതീഷ് കുമാര്‍ നന്ദിയും നിര്‍വഹിച്ചു.

Related Articles

Leave a Reply

Back to top button