Thiruvambady
തിരുവമ്പാടി ബസ് സ്റ്റാന്റ് ഡ്രൈനേജ് നിർമ്മാണം; ചർച്ച് റോഡിൽ നിന്നുള്ള പ്രവേശനം നിരോധിച്ചു

തിരുവമ്പാടി: തിരുവമ്പാടി ബസ്സ്റ്റാന്റിലേക്ക് ചർച്ച് റോഡിൽ നിന്നുമുള്ള പ്രവേശനം ഇന്ന് രാത്രി മുതൽ (ജൂൺ 8) ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് അറിയിക്കുന്നു.
ചർച്ച് റോഡിൽ നിന്ന് ബസ്റ്റാന്റിലേക്കുള്ള പ്രവേശന ഭാഗത്ത് പുതിയ ഡ്രൈനേജ് നിർമ്മാണ പ്രവ്യത്തി നടക്കുന്നത് മൂലമാണ് പ്രവേശനം നിരോധിച്ചത്.
നേരത്തെ നിർമ്മാണം പൂർത്തീകരിച്ച കൂടരഞ്ഞി റോഡിൽ നിന്നും ബസ്റ്റാന്റിലേക്കുള്ള പ്രവേശനം തുറന്ന് കൊടുത്തിട്ടുണ്ട്. ഈ ഭാഗത്ത് കൂടി മാത്രം ഇനി അകത്തേക്കും പുറത്തേക്കും പ്രവേശിക്കണം.
തിരുവമ്പാടി ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായാണ് ഈ പ്രവൃത്തികൾ നടത്തുന്നതെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.







