തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് യോഗം നടത്തി

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് യോഗം പഞ്ചായത്ത് ഹാളിൽ നടന്നു. ചെയർപേഴ്സൺ പ്രീതിരാജീവിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഇരുപതിനാല് തുല്ല്യ ഗഡുക്കളായി, പലിശരഹിതമായി തിരിച്ചടക്കേണ്ടതായ 75000 രൂപ വീതം രണ്ടു പേർക്ക് പ്രവാസിലോൺ വിതരണം ചെയ്തു. 50000 രൂപ വീതമുള്ള സംരഭകത്വ ലോൺ 4 പേർക്ക് സി.ഡി.എസ് പാസ്സാക്കി.
ഒൻപതു കുടുംബശ്രീ യൂണിറ്റുകൾക്ക് ലിങ്കേജ് ലോണായി 72,40000 (എഴുപത്തിരണ്ടു ലക്ഷത്തി നാൽപതിനായിരം) രൂപയും സിഡിഎസ് പാസ്സാക്കി.
ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം, ജെ എച്ച് ഐ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വരോഗങ്ങൾ പ്രതിരോധിക്കുന്നതിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.
ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജോൺസൺ, ലിസ്സി സണ്ണി, മഞ്ജു ഷിബിൻ, ഷൈനി ബെന്നി എന്നിവരും, സിഡിഎസ് അംഗങ്ങളായ ഷിജി ഷാജി, ജാൻസി റോയ് എന്നിവർ പ്രസംഗിച്ചു.






