Koodaranji

കൂടരഞ്ഞിഗ്രാമ പഞ്ചായത്ത് അങ്കണവാടികളില്‍ തേന്‍കണം പദ്ധതിക്ക് തുടക്കമായി

കൂടരഞ്ഞി: കൂടരഞ്ഞിഗ്രാമ പഞ്ചായത്ത് അങ്കണവാടികളില്‍ തേന്‍കണം പദ്ധതിക്ക് തുടക്കമായി. വനിതാ ശിശു വികസന വകുപ്പ് കൊടുവള്ളി അഡീഷണല്‍ ഐ സി ഡി എസ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് തേന്‍കണം പദ്ധതിക്ക് തുടക്കമായി.

പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കാരാട്ടുപാറ അങ്കണവാടിയില്‍ കൂടരഞ്ഞി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ വി എസ് രവീന്ദ്രന്‍ നിര്‍വ്വഹിച്ചു.

സംമ്പുഷ്ട കേരളം പദ്ധതയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് കേരള സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ്മായി ചേര്‍ന്ന് സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് തേന്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് തേന്‍കണം. രണ്ടു ഘട്ടമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ആദ്യ ഘട്ടത്തില്‍ 3 മാസത്തേക്ക് 300 ഗ്രാം തേന്‍ വീതമാണ് നല്‍കുന്നുത്. ശരാശരി ഒരു അങ്കണവാടിയില്‍ 15 കുട്ടികള്‍ക്ക് എന്ന നിരക്കില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഒരു കുട്ടിക്ക് 6 തുള്ളി തേന്‍ വീതം ആണ് നല്‍കുന്നത്. പരിപാടിയില്‍ അങ്കണവാടി എ എല്‍ എം എസ് സി അംഗങ്ങളും കുടുംബശ്രീ സി ഡി എസ് അംഗങ്ങള്‍, കുട്ടികളുടെ രക്ഷിതാക്കള്‍, അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button