Mukkam

മുക്കം നഗരസഭ സൗന്ദര്യവത്കരണ പ്രവൃത്തി അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ സമരത്തിനൊരുങ്ങി വ്യാപാരികൾ

മുക്കം : മുക്കം നഗരസഭ സൗന്ദര്യവത്കരണ പ്രവൃത്തി അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ സമരത്തിനൊരുങ്ങി വ്യാപാരികൾ. എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പി.ഡബ്ല്യു.ഡി. അധികൃതരും നൽകിയ ഉറപ്പ് പലവട്ടം പാഴായ പശ്ചാത്തലത്തിലാണ് വ്യാപാരികൾ സമരത്തിനൊരുങ്ങുന്നത്.

പത്തുമാസംകൊണ്ട് തീർക്കേണ്ട പ്രവൃത്തി 20 മാസം പിന്നിട്ടിട്ടും പകുതിപോലും ആയില്ലെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

ഇഴഞ്ഞുനീങ്ങുന്ന പ്രവൃത്തി പൂർത്തിയാവാൻ മാസങ്ങൾ വേണ്ടിവരുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. പ്രവൃത്തി ഇങ്ങനെ നീണ്ടു പോയാൽ ഇനിയുമെത്രകാലം ഈ ദുരിതം സഹിക്കണമെന്ന് വ്യാപാരികൾ ചോദിക്കുന്നു. നിർമാണ പ്രവൃത്തിയിലെ മെല്ലെപ്പോക്ക് ഓണം ഉൾപ്പെടെ ഉത്സവകാല വിപണിയെ ബാധിക്കുമെന്ന് ഇവർ പറയുന്നു.

Related Articles

Leave a Reply

Back to top button