Kodanchery
കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു

കോടഞ്ചേരി: സെന്റ് ജോസഫ് എൽ പി സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിനം പ്രമാണിച്ച് നടത്തിയ ‘റോക്കറ്റിനൊപ്പം ചന്ദ്രനിലേക്ക്’ എന്ന പരിപാടിയിൽ ചന്ദ്രനിലേക്കുള്ള യാത്രയുടെ വിവിധ ഘട്ടങ്ങൾ ഡോക്യുമെന്ററി പ്രദർശനത്തിലൂടെ ബഹിരാകാശ യാത്രികരായി വേഷമിട്ട കുട്ടികൾ തന്നെ സ്കൂൾ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു.
നീൽ അംസ്ട്രോങ്ങ് ആയി മേൽജോയും, എഡ്വിൻ അൽഡ്രിന്‍ ആയി നൗഹിലും, മൈക്കിൾ കൊളിൻസ് ആയി ആൻജോയും വേഷമിട്ടു. തുടർന്ന് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ബഹിരാകാശ യാത്രികരായി വേഷമിട്ട കുട്ടിശാസ്ത്രജ്ഞന്മാർ മറുപടി പറഞ്ഞു.







