Malabar FestivalMukkam

മലബാർ ഫെസ്റ്റിവൽ വേദിയിൽ പ്രശസ്ത സീരിയൽ താരം പ്രഭാശങ്കർ എത്തുന്നു.

മുക്കം: സി ടിവി മുക്കവും നന്മ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നൽകുന്ന മികച്ച സീരിയൽ നടനുള്ള അവാർഡ് ഏറ്റു വാങ്ങാൻ വേണ്ടിയാണ് പ്രഭാശങ്കർ ഫെസ്റ്റിവൽ വേദിയിലെത്തുന്നത്.

സീരിയൽ രംഗത്തെ മികച്ച അഭിനയം കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു അവാർഡ് നൽകാൻ കമ്മിറ്റി തീരുമാനിച്ചത്.

മലബാർ മേഖലയിൽ നിന്ന് ടെലിവിഷൻ രംഗത്തേക്കുള്ള മികച്ച സംഭാവനയ്ക്ക് പുരസ്കാരം പ്രേമരാജനും (മെയിൻ ഫ്രയിം), സിനിമ രംഗത്തെ മികച്ച എഴുത്തുകാരനുള്ള പുരസ്കാരം ഷാജി കാരാട്ടുപാറക്കും നൽകും.

ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം ആറു മണിക്ക് മലബാർ ഫെസ്റ്റിവൽ വേദിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ സി ടിവി ചെയർമാൻ നിസാർ ബാബു അവാർഡ് നൽകി ആദരിക്കും എന്ന് സംഘാടക സമിതി അറിയിച്ചു.

Related Articles

Leave a Reply

Back to top button