Thiruvambady
പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ കർഷക ദിനത്തിൽ കർഷകരെ ആദരിക്കലും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി

തിരുവമ്പാടി: പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽ പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ നാടിന്റെ മികച്ച കർഷകനായ കരുണാകരൻ. എൻ.ആർ നെയും സ്കൂളിലെ മികച്ച കുട്ടി കർഷകനായ സച്ചിൻ സജീവിനെയും ആദരിച്ചു.
കൂടാതെ ” പഴമയുടെ പുതുമ തേടി ” വിദ്യാർത്ഥികൾക്കായി കാർഷിക ഉൽപ്പന്നങ്ങളുടെയും, കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം നടത്തുകയും കർഷകനുമായി സംവദിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട സംശയനിവാരണം നടത്തുകയും ചെയ്തു.







