തിരുവമ്പാടി എസ്റ്റേറ്റ് ഓഫീസിലേക്ക് സംയുക്ത തൊഴിലാളികൾ നടത്തിയ മാർച്ചിൽ സംഘർഷം; പോലീസ് ലാത്തിവീശി

തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റ് ഓഫീസിലേക്ക് സംയുക്ത തൊഴിലാളി സംഘടനകൾ നടത്തിയ മാർച്ച് എസ്റ്റേറ്റ് ഗേറ്റിനു മുമ്പിൽ പോലീസ് തടഞ്ഞു. തള്ളിക്കേറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതിനെ തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി, പോലീസിനെ പ്രവർത്തകർ ആക്രമിക്കാൻ തുടങ്ങിയതിനെ തുടർന്ന് പോലീസ് ലാത്തിവീശി.
തുടർന്ന് കുറച്ച് സമയത്തേക്ക് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാവുകയും, നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയും ചെയ്തു. ഇന്ന് രാവിലെ 10 മണിയോടെ ഗേറ്റും പടി അങ്ങാടിയിൽ നിന്ന് ആരംഭിച്ച റാലിയിൽ സ്ത്രീകൾ അടക്കം നിരവധി ആളുകൾ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സംസ്ഥാന പ്ലാന്റേഷൻ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ടി വിശ്വനാഥൻ സമരപരിപാടികൾ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ നേതാക്കളും, തൊഴിലാളി സംഘടന നേതാക്കളും സമരത്തിന് നേതൃത്വം നൽകി.







