Mukkam

വിദ്യാർഥിനികൾക്ക് സൈക്കിളുകൾ നൽകി മുക്കം റോട്ടറി ക്ലബ്


മുക്കം
 : നായർകുഴി ഗവ. ഹൈസ്കൂളിൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നതും യാത്രാ ദുരിതം അനുഭവിക്കുന്നതുമായ അഞ്ചു വിദ്യാർഥിനികൾക്ക് മുക്കം റോട്ടറി ക്ലബ് സൈക്കിളുകൾ നൽകി.

അധ്യാപക രക്ഷാകർത്തൃസമിതി തിരഞ്ഞെടുത്ത വിദ്യാർഥിനികൾക്കാണ് ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സൈക്കിളുകൾ നൽകിയത്.

സ്കൂളിൽനടന്ന ചടങ്ങിൽ മുക്കം റോട്ടറി ക്ലബ് സെക്രട്ടറി കെ.കെ.അരുണ, റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ കെ.പി. അനിൽ കുമാർ എന്നിവർ സൈക്കിളുകൾ കൈമാറി.

Related Articles

Leave a Reply

Back to top button