Karassery

മെഗാബിരിയാണി ചലഞ്ച്; സ്വാഗതസംഘം രൂപവത്‌കരിച്ചു

കാരശ്ശേരി : ലഹരിക്കടിപ്പെട്ട വിദ്യാർഥി-യുവജനങ്ങളെ ചികിത്സിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി ഡി അഡിക്ഷൻ സെൻറർ, വയോജനങ്ങൾക്കുള്ള ഡേ കെയർ സെൻറർ, മാനസികരോഗികളുടെ പുനരധിവാസകേന്ദ്രം എന്നിവ നിർമിക്കുന്നതിന്റെ ധനശേഖരണാർഥം മെഗാ ബിരിയാണി ചലഞ്ച് നടത്തുന്നു.

ഒക്ടോബർ 24, 25 തീയതികളിലായി ഗ്രെയ്സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപവത്‌കരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ കറുത്ത പറമ്പിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ലിന്റോജോസഫ് എം. എൽ.എ. ഉദ്ഘാടനംചെയ്തു.

ഗ്രെയ്സ് ചെയർമാൻ പി.കെ. ശരീഫുദ്ദീൻ അധ്യക്ഷനായി. വി. കുഞ്ഞാലി, എം.ടി. അശ്റഫ്, വി. ഉസ്സൻകുട്ടി, തോട്ടത്തിൽ സലീം, ടി.പി. അബൂബക്കർ, എം.പി. അസൈൻ, ദാമോദരൻ കോഴഞ്ചേരി, കെ.പി. അശ്റഫ് എന്നിവർ സംസാരിച്ചു. പി.കെ. ശരീഫുദ്ദീൻ (ചെയർമാൻ), സലീം വലിയപറമ്പിൽ (ജനറൽകൺവീനർ), ടി.പി. അബൂബക്കർ (കോ-ഓർഡിനേറ്റർ) എന്നിവർ ഭാരവാഹികളായി നൂറ്റൊന്നംഗ സ്വാഗതസംഘം രൂപവത്‌കരിച്ചു.

Related Articles

Leave a Reply

Back to top button