Kodiyathur

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ കിറ്റും, വിജയികള്‍ക്ക് ആദരവും; ‘ജ്യോതിര്‍ഗമ’ ശ്രദ്ധേയമായി

കൊടിയത്തൂര്‍: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പന്നിക്കോട് ഡിവിഷന്‍ മെമ്പറായ അഡ്വ. കെ.പി സൂഫിയാന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഭിന്നശേഷി വിദ്യാര്‍ത്ഥി സംഗമം വേറിട്ട അനുഭവമായി മാറി. സ്‌നേഹപൂര്‍വ്വം പന്നിക്കോട് വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായ ജ്യോതിര്‍ഗമയ പദ്ധതി പ്രകാരമാണ് സംഗമമൊരുക്കിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് പഠന കിറ്റുകളും വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു. പന്നിക്കോട് എ.യു.പി സ്‌കൂളില്‍ നടന്ന പരിപാടി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.

പഠന കിറ്റുകളുടെ വിതരണവും ഉപഹാര സമര്‍പ്പണവും വിശിഷ്ടാതിഥികള്‍ നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ അഡ്വ. കെപി സുഫിയാന്‍ അധ്യക്ഷത വഹിച്ചു. രാഹുല്‍ ബ്രിഗേഡ് തിരുവമ്പാടി നിയോജക മണ്ഡലം ക്യാപ്റ്റന്‍ കെ.പി ഫൈസല്‍ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി മുഖ്യ പ്രഭാഷണം നടത്തി.

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ രതീഷ് കളക്കുടികുന്ന്, മറിയം കുട്ടി ഹസ്സന്‍, മാധ്യമ പ്രവര്‍ത്തകന്‍ സി. ഫസല്‍ ബാബു, മജീദ് പുളിക്കല്‍, പരിവാര്‍ ഭാരവാഹികളായ ഇഎ നാസര്‍, കെ.പി മുഹമ്മദലി, സണ്ണി പ്ലാത്തോട്ടം, സാലിം ജീറോഡ്, ടി.കെ ഹന്ന, യു.പി മമ്മദ്, അഷ്‌റഫ് കൊളക്കാടന്‍, അജ്മല്‍ പന്നിക്കോട്, കെ.പി സുബ്രമണ്യന്‍, അബ്ദു പാറപ്പുറം, ഫൈസല്‍ കണ്ണാം പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button