Thiruvambady
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻറെ ഓണച്ചന്ത തിരുവമ്പാടിയിൽ ആരംഭിച്ചു

തിരുവമ്പാടി: തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻറെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ ഓണച്ചന്ത ആരംഭിച്ചു.
തിരുവമ്പാടി ബസ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡൻറ് ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് ഡയറക്ടർ റോയി ഓണാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബാങ്ക് സെക്രട്ടറി പി. സി ജോസ്, അസിസ്റ്റൻറ് സെക്രട്ടറി പി ജെ ജനീഷ്, ഡയറക്ടർ പ്രീതീ രാജീവ് തുടങ്ങിയവർ സംസാരിച്ചു.







