India

ചിലർ അങ്ങനെയാണ് കത്താൻ വൈകും; ലോക്‌സഭയിൽ വെച്ച് രാഹുലിനെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച് മോഡി

ന്യൂഡൽഹി: ലോക്‌സഭയിൽ വെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വ്യാഴാഴ്ച ലോക്‌സഭയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി രാഹുൽ ഗാന്ധി സംസാരിക്കാൻ മുതിർന്നതോടെയാണ് മോഡി പരിഹാസവുമായി രംഗത്തെത്തിയത്.

‘ഞാൻ 30-40മിനിറ്റുകൾ സംസാരിച്ചെങ്കിലും ചിലർ ഇങ്ങനെയാണ് ട്യൂബ് ലൈറ്റ് പോലെ കത്താൻ വൈകും.’ പ്രധാനമന്ത്രി നരേന്ദ്ര േമാഡി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതികരണം കേട്ട ബിജെപി അംഗങ്ങൾ സഭയിൽ പൊട്ടിച്ചിരി മുഴക്കുകയും ചെയ്തു.

അതേസമയം, യുവാക്കൾക്ക് തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട് മോഡിക്ക് ഒന്നും പറയാനില്ലെന്ന് രാഹുൽ ഗാന്ധി മോഡിയുടെ പ്രസംഗത്തോട് പ്രതികരിച്ചു. പാകിസ്താൻ, നെഹ്‌റു തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്. പലതും പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button