AnakkampoyilThiruvambadyVideos

മുത്തപ്പൻപുഴ മറപുഴയിൽ വനാതിർത്തിയിൽ മലയിടിച്ചിൽ; താഴ്ഭാഗത്തുള്ളവർ ജാഗ്രത പാലിക്കുക

തിരുവമ്പാടി: മുത്തപ്പൻപുഴ മറപുഴയിൽ വനാതിർത്തിയിൽ മലയിടിച്ചിൽ, മലയുടെ ഒരു ഭാഗം ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചു. വൈകിട്ട് ആറുമണിക്കാണ് മലയിടിച്ചിൽ ഉണ്ടായത്. ഇതുവരെ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മണ്ണ് വന്ന് പുഴയിൽ വീണതിനെത്തുടർന്ന്. പുഴയിലെ ജലത്തിൻറെ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്. ആറുമണി മുതൽ ഈ പുഴയിലെ ജലത്തിൻറെ ഒഴുക്ക് നിലച്ചതായി നാട്ടുകാർ പറയുന്നു. മണ്ണ് വന്ന് പതിച്ച ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും, ഈ സാഹചര്യം തുടർന്നാൽ അപകടസ്ഥിതി ഉണ്ടാക്കുമെന്നും നാട്ടുകാർ പറയുന്നു. നിലവിൽ ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. താഴ്ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button