Local
സെന്റ് ജോസഫ്സ് എച്ച് എസ് എസ് കോടഞ്ചേരി എസ് പി സി വിദ്യാർത്ഥികളുടെ ത്രിദിന ക്യാമ്പ് സമാപിച്ചു

കോടഞ്ചേരി : കോടഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് യൂണിറ്റിന്റെ ഓണത്തോടനുബന്ധിച്ചുള്ള ചിരാത് 2022 ത്രിദിന ഓണക്യാമ്പ് അവസാനിച്ചു.
സാമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു. കോടഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ വിജോയ് തോമസ്, അനില അഗസ്റ്റിൻ, ബർണാഡ് ജോസ് , പോലീസ് ഓഫീസർമാരായ ഡിനോയ് മാത്യു, ജിനേഷ് കുര്യൻ എന്നിവർ പങ്കെടുത്തു.
ക്യാമ്പിന്റെ ഭാഗമായി നിരവധി ക്ലാസുകൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ഓണ മത്സരങ്ങൾ സംഘടിപ്പിച്ചു. സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ പോരാളികളായി കേഡറ്റുകൾ പ്രതിജ്ഞ എടുത്തു







