അഗസ്ത്യാമുഴി വ്യാപാര ഭവന് തറക്കല്ലിട്ടു

മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യാമുഴി യൂണിറ്റ് നിർമ്മിക്കുന്ന വ്യാപാര ഭവന് തറക്കല്ലിട്ടു. അഗസ്ത്യാമുഴി പെരുമ്പടപ്പിൽ സ്റ്റേറ്റ് ഹൈവേയുടെ ഒരത്ത് യൂണിറ്റ് സ്വന്തമായി വാങ്ങിയ സ്ഥലത്താണ് വ്യാപാരഭവൻ പണിയുന്നത്.
തറക്കല്ലിടൽ കർമം കെ വി വി ഇ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശ്രീ അഷ്‌റഫ് മൂത്തടത്ത് നിർവഹിച്ചു. പെരുമ്പടപ്പ് ഓർക്കിഡ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി, ജില്ലാ ജനറൽ സെക്രട്ടറി ജിജി ഇല്ലിക്കൽ, ജില്ലാ ട്രഷറർ സുനിൽ കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക,യൂണിറ്റ് ഭാരവാഹികളായ ടി കെ സുബ്രഹ്മണ്യൻ, പി കെ റഷീദ്, എ കെ ലത്തീഫ്, ഷിജി അഗസ്റ്റിയൻ, സുരേഷ് കുമാർ, ബിജു എ സി, പ്രമോദ് സി, മത്തായി മൈക്കിൾ, അബ്ദുറഹിമാൻ എ, ഉമ്മു ഹബീബ എന്നിവർ സംസാരിച്ചു.







