Puthuppady

ലഹരി വിരുദ്ധ പ്രതിജ്ഞയും ബൈക്ക് റാലിയും നടത്തി

അടിവാരം: അടിവാരം മേഖലയിൽ രൂപീകരിച്ച സംയുക്ത മഹല്ല് കൂട്ടായ്മ മനുഷ്യ ചങ്ങലയിൽ ചേർന്ന് കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞയും ബൈക്ക് റാലിയും നടത്തി. നുസ്രത്ത് മഹല്ല് ഖത്തീബ് അസ്‌ലം സഖാഫി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

റാലിയുടെ ഫ്ലാഗോഫ് കർമ്മം താമരശ്ശേരി DYSP അഷ്റഫ് നിർവഹിച്ചു.ഈ കൂട്ടായ്മക്ക് വേണ്ടി പോലീസിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹകരണം ഉണ്ടാകുമെന്ന് ഡിവൈഎസ്പി അറിയിച്ചു.

വൻ ജനപങ്കാളിത്തത്തോടെ കൂടി നടന്ന ബൈക്ക് റാലി ലഹരി വിരുദ്ധ സംയുക്ത മഹല്ല് കൂട്ടായ്മയിലെ മുഴുവൻ പ്രദേശത്ത് കൂടെയും കടന്നു പോയി.

അടിവാരത്തും സമീപപ്രദേശങ്ങളിലും പോലീസിന്റെ പരിശോധന കർശനമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത മഹല്ല് കൂട്ടായ്മ ഭാരവാഹികൾ ഡിവൈഎസ്പിക്ക് നിവേദനം നൽകി.

Related Articles

Leave a Reply

Back to top button