തോക്ക് ലൈസൻസ് പുതുക്കി നൽകണം; തിരുവമ്പാടി കർഷക സംഘം ആവശ്യപ്പെട്ടു

തിരുവമ്പാടി: കാട്ടുപന്നിയടക്കം ക്ഷുദ്രജീവികളെ നിയന്ത്രിക്കുന്നതിനും വേണ്ടിവന്നാൽ വെടിവെക്കുന്നതിനും ഉചിതമായ തീരുമാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർക്ക് കൈക്കൊള്ളാം എന്ന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടും.
ഇതു പ്രകാരം ലൈസൻസുള്ള കർഷകർക്ക് തോക്ക് ലൈസൻസ് പുതുക്കി നൽകാൻ പോലീസ്, റവന്യൂ അധികാരികൾ തയ്യാറാവുന്നില്ലന്നും, മലയോര മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യം നിമിത്തമാക്കി കർഷകർക്ക് തോക്ക് ലൈസൻസ് പുതുക്കുന്നത് വർഷങ്ങളായി നിറുത്തി വെച്ചിരിക്കുന്ന അവസ്ഥയാണെന്നും.
ഇതു മൂലം മലയോര മേഖലയിലെ കാട്ടുപന്നിയുടെയും, ക്ഷുദ്രജീവികളുടെയും ആക്രമണം പതിന്മടങ്ങ് വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, ഒപ്പം പേപ്പട്ടി ശല്യവും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, പ്രശ്നത്തിൻ്റെ ഗൗരവം മനസിലാക്കി, മലയോര മേഖലയിലെ കർഷകർക്ക് തോക്ക് ലൈസൻസ് എത്രയും വേഗം പുതുക്കി നൽകാൻ പോലീസ്, റവന്യൂ അധികാരികൾ തയ്യാറാകണമെന്ന്
കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ഏരിയാ പ്രസിഡണ്ട് സി.എൻ.പുരുഷോത്തമൻ അധ്യക്ഷനായി. സെക്രട്ടറി ജോളി ജോസഫ്, കർഷക സംഘം സംസ്ഥാനക്കമ്മറ്റി മെമ്പർ ജോർജ് എം തോമസ്, ലിൻ്റോ ജോസഫ് എം.എൽ.എ എന്നിവർ സംസാരിച്ചു.







