Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ പോഷൻ അഭയാൻ പദ്ധതിയുടെ ഭാഗമായി ന്യൂട്രിഷ്യൻ എക്സിബിഷൻ സംഘടിപ്പിച്ചു

കോടഞ്ചേരി: ആറു വയസ്സിനു താഴെയുള്ള കുട്ടികൾ ,കൗമാരക്കാരായ കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ ഇടയിൽ പോഷണ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന പരിപാടിയാണ് പോഷൻ അഭയാൻ.

അങ്കണവാടികളിലൂടെ നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചും വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ പരിചയപ്പെടുത്തിയും കോടഞ്ചേരി പഞ്ചായത്ത് തല പ്രദർശന മേള സംഘടിപ്പിച്ചു. പഞ്ചായത്തിലെ 33 അങ്കണവാടി വർക്കർമാരുടെയും ഹെൽപർമാരുടേയും നേതൃത്വത്തിലായിരുന്നു എക്സിബിഷൻ സംഘടിപ്പിച്ചത്.

അങ്കണവാടി കുട്ടികൾക്ക് നൽകുന്ന ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തി പാചകം ചെയ്ത നിരവധി വിഭവങ്ങളും പാഴ് വസ്തുക്കളിൽ നിന്നും കുട്ടികൾക്കായി നിർമ്മിച്ച പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും വിവിധ ഔഷധസസ്യങ്ങളും പ്രദർശനത്തിനുണ്ടായിരുന്നു.

വനിതാ ശിശു വികസന വകുപ്പിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും സ്കീമുകളും ഐ.സി.ഡി.എസ്‌.പ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്ന പ്രത്യേക സ്റ്റാളുമുണ്ടായിരുന്നു. പ്രദർശനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അലക്സ് തോമസ് ചെമ്പകശ്ശേരി ഉൽഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാന സുബൈറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർമാർമാരായ ജോർജുകുട്ടി വിളക്കുന്നേൽ, ചിന്ന അശോകൻ, ഷാജു ടി പി വെട്ടിക്കാമലയിൽ, വാസുദേവൻ ഞാറ്റുകാലായിൽ, റോസിലി മാത്യു, വനജ വിജയൻ, സിസിലി ജേക്കബ് , സൂസൻ കേഴപ്ലാക്കൽ, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കൈത്തുങ്കൽ, ചിന്നമ്മ വായിക്കാട്ട്, ഷാജി മുട്ടത്ത്, ബിന്ദു ജോർജ്, റീന സാബു, സെക്രട്ടറി കെ ഗിരീഷ് കുമാർ, ആസൂത്രസമിതി ഉപാധ്യക്ഷൻ തമ്പി പറ കണ്ടത്തിൽ, ഐ സി ഡി എസ് സൂപ്പർവൈസർ ഉദയ കെ ജോയ്, പ്ലാൻ ക്ലർക്ക് ഷമീർ പി, എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button