Koombara

എൽ ജെ ഡി നേതാവും, കലാ- സാസ്കാരിക പ്രവർത്തകനുമായ സിബി മുണ്ടയ്ക്കലിന്റെ അനുസ്മരണ സമ്മേളനം നടത്തി

കൂമ്പാറ: എൽ ജെ ഡി നേതാവും, കലാ- സാസ്കാരിക പ്രവർത്തകനുമായിരുന്ന സിബി മുണ്ടക്കലിന്റെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം എൽ ജെ ഡി നേതാവ് പി എം തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കവിയും എൽ ജെ ഡി സഹയാത്രികനുമായ കൂമ്പാറ ബേബി അനുസ്മരണ പ്രഭാഷണം നടത്തി.

എൽ വൈ ജെ ഡി സംസ്ഥാന സെക്രട്ടറി വിത്സൻ പുല്ലുവേലിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കെ എം അബൂദറഹിമാൻ, ജോൺസൺ കുളത്തിങ്കൽ, മാത്യു പാലയ്ക്ക ത്തടത്തിൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ ജോർജ് മംഗരയിൽ, ഷാജി കിഴക്കരക്കാട്ട്, ടോമി കുരിക്കാട്ടിൽ, ഷേർലി ചകിണിയാങ്കൽ, ജോളി പൈക്കാട്ട്, സി ജോ പാറംമ്പുഴ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

Related Articles

Leave a Reply

Back to top button