Thiruvambady

തുരങ്കപാത കോടഞ്ചേരി തിരുവമ്പാടി വില്ലേജുകളിലെ സ്ഥലം ഏറ്റെടുക്കാൻ അനുമതിയായി

തിരുവമ്പാടി: ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടി തുരങ്കപാത നിർമ്മാണത്തിനാവശ്യമായ കോടഞ്ചേരി, തിരുവമ്പാടി വില്ലേജുകളിലെ സ്ഥലം എറ്റെടുക്കൽ നടപടികൾക്ക് അനുമതി ഉത്തരവ് ലഭിച്ചതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് പറഞ്ഞു.

11.1586 ഹെക്ടർ ഭൂമിയാണ് പ്രവൃത്തിക്കായി ഏറ്റെടുക്കുന്നത്. നേരത്തെ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി സാമൂഹികാഘാത പഠനം നടത്തുന്നതിന് കണ്ണൂർ ഡോൺ ബോസ്‌കോ ആർട്‌സ് & സയൻസ് കോളേജിനെ ചുമതലപ്പെടുത്തിയിരുന്നു.

ഇവരുടെ സാമൂഹികാഘാത പഠന റിപ്പോർട്ട്, വിദഗ്ദ സമിതിയുടെ ശുപാർശ, കോഴിക്കോട് ജില്ലാ കളക്ടറുടെ ശുപാർശ എന്നിവയുടെ അടിസ്ഥാനത്തിൽ 2013 ലെ എൽ.എ.ആർ.ആർ നിയമപ്രകാരമാണ് സ്ഥലം ഏറ്റെടുക്കുകയെന്ന് എം.എൽ.എ, പറഞ്ഞു.

Related Articles

Leave a Reply

Back to top button