Thiruvambady

ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം

തിരുവമ്പാടി: ശ്രീനാരായണ ഗുരുദേവന്റെ 95 മത് മഹാ സമാധി ദിനം ആചരിച്ചു. തിരുവമ്പാടി യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ചടങ്ങിൽ രാവിലെ 9 മണിക്ക് പ്രാർത്ഥനയോടുകൂടി ആരംഭിച്ച് 3 .30 ന് അർച്ചനയോടുകൂടി സമാപിച്ചു.

യൂണിയൻ പ്രസിഡൻറ് ശ്രീ.ഗിരി പാമ്പനാൽ, വൈസ് പ്രസിഡണ്ട് എം.കെ അപ്പുക്കുട്ടൻ, സെക്രട്ടറി പേണ്ടാനത്ത് ശ്രീധരൻ ,വനിതാ സംഘം സെക്രട്ടറി സലീന ഗോപിനാഥ് , പ്രസിഡൻറ് ലീലാവിജയൻ , എന്നിവർ നേത്യത്വം നൽകി. യൂത്ത് മുവ്മെന്റ് യൂണിയൻ സെക്രട്ടറി പി സി മെവിൻ, അർജുൻ സി എ, യൂണിയൻ കൗൺസിലർമാരായ ഭരത് ബാബു പൈക്കാട്ടിൽ, രവി കെ.കെ, വത്സൻ മേടോത്ത്, ശ്രിമതി ഓമന, ജഗദമ്മ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button