Thiruvambady

ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു

തിരുവമ്പാടി: ഇലഞ്ഞിക്കൽ ദേവി ക്ഷേത്ര ഗുരു സന്നിധിയിൽ ശ്രീനാരായണ ഗുരുദേവന്റെ 95-മത് മഹാസമാധി ദിനം എൻ എസ് രജീഷ് ശാന്തികളുടെ കാർമികത്വത്തിൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ സഹസ്ര നാമ സ്വയമേ വാർച്ചന, ഉപവാസം, സമൂഹ പ്രാർത്ഥന, സമർപ്പണം, മംഗളാരതി, അമൃതഭോജനം, എന്നീ ചടങ്ങുകളോടെ നടത്തപ്പെട്ടു.

ശാഖാ പ്രസിഡണ്ട് സജീവ് പുതുപ്പറമ്പിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം, യൂത്ത്മൂവ്മെന്റ് കമ്മിറ്റി അംഗങ്ങൾ, തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button