Kodiyathur

ലഹരി ബോധവൽക്കരണ സന്ദേശ യാത്ര സംഘടിപ്പിച്ചു

കൊടിയത്തൂർ : ആശാ ചാരിറ്റബിൾ ട്രസ്റ്റും ഫോസ ഫസ്റ്റ് ബാച്ചും പി.ടി.എം ഹൈസ്കൂൾ ഹും സംയുക്തമായി ലഹരി ബോധവൽക്കരണ സന്ദേശ യാത്ര നടത്തി. പി.ടി.എം ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടി കൊടിയത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.

 

ഫോസയുടെ പ്രവർത്തനം മാതൃകാപരമാണെന്നും പ്രസിഡന്റ്‌ പറഞ്ഞു. അതോടപ്പം തന്നെ ലഹരി കൊണ്ട് ഉണ്ടാകുന്ന കുടുംബ പ്രശ്നങ്ങളും കലഹങ്ങളും നാടിന് തീർത്താൽ തീരാത്ത കളങ്കമാണ് വരുത്തുന്നതെന്നും അഷ്‌റ ചാരിറ്റബിൾ ട്രസ്റ്റും നടത്തുന്നത് നാടിന് വേണ്ടിയുള്ള സന്ദേശമാണെന്നും പ്രസിഡന്റ്‌ പറഞ്ഞു.

 

ചടങ്ങിൽ പി.ടി.എം ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മാസ്റ്റർ സുധീർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ എസ്.എ നാസർ അധ്യക്ഷത വഹിച്ചു. ജാഥാ കോർഡിനേറ്റർ മുരളി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

 

ഫോസ ട്രഷറർ മണക്കാടിൽ അബ്ദുറഹ്മാൻ, ഗുലാം ഹുസൈൻ കൊളക്കാടൻ, മൈമൂന തേലീരി, ലളിത കെ, കുട്ടി ഹസ്സൻ എ.കെ, സധാനന്ദൻ കാരകുറ്റി, ബാലൻ കെ, കെ മുസ്തഫ, ഗോപിനാഥൻ, സരോജിനി, ലൈല, ഫസൽ ബാബു കൊടിയത്തൂർ, അമീർ വടകര തുടങ്ങിയവർ പ്രസംഗിച്ചു. നാസർ മാസ്റ്റർ നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാ പരിപാടികളും അരങ്ങേറി.

Related Articles

Leave a Reply

Back to top button