Kodiyathur

യൂത്ത് വിങ് ജില്ലാ എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.പി ഫൈസലിനെ അനുമോദിച്ചു

കൊടിയത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിലെ യൂത്ത് വിങ് പ്രസിഡണ്ട് പി.പി ഫൈസലിനെ ജില്ലാ യൂത്ത് വിംഗ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തതിനുള്ള അനുമോദന ചടങ്ങും യൂണിറ്റിലെ മെമ്പർമാരായ ഇ ജാബിർ, ഇ.കെ സലിം എന്നിവർക്കുള്ള ഉംറ യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു.
ഉബൈദ് യൂണിവേഴ്സൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി അനീഫ ദിൽബാബ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ പ്രസിഡന്റ്, എക്സിക്യൂട്ടീവ് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.പി ഫൈസലിനെ പൊന്നാട അണിയിച്ച് അനുമോദിച്ചു. തുടർന്ന് യൂണിറ്റ് മെമ്പർമാർക്ക് ഉംറ യാത്രയയപ്പും നൽകി.
സി.പി മുഹമ്മദ്, കെ.കെ.സി ഗഫൂർ, ആലിക്കുട്ടി വി.കെ, ടി ഷഫീഖ്, എച്ച്.എസ്.ടി അബ്ദുറഹിമാൻ, പി.വി അബ്ദുൽ കരീം, ഷഫീഖ് പൊറ്റശ്ശേരി, സലീം കിളിക്കൊട്ട്, യൂത്ത് വിംഗ് സെക്രട്ടറി അബ്ദുൽ ബാസിത് തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ സി.കെ ഹമീദ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button