Kodanchery

മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള റാഫ്റ്റിംഗ് ആരംഭിച്ചു

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും റാഫ്റ്റിംഗ് ആരംഭിച്ചു. ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവൽ ആരംഭിക്കുന്നത് ഓഗസ്റ്റ് 4, 5, 6 തീയതികളിലാണ്. കയാക്കിങ് മത്സരങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് റാഫ്റ്റിംഗ് ആരംഭിച്ചിരിക്കുന്നത്.

ചാലിപ്പുഴയിൽ 7 കിലോമീറ്റർ ദൂരപരിധിയിലാണ് റാഫ്റ്റിംഗ് നടക്കുന്നത്. 7 കിലോമീറ്റർ പുഴയിലൂടെ സഞ്ചരിക്കാൻ ഒരാൾക്ക് 1000 രൂപയാണ് ചിലവ്. 2 മണിക്കൂറാണ് സമയപരിധി. ഇരുവഞ്ഞിപ്പുഴയിൽ 9 കിലോമീറ്റർ ദൂരപരിധിയിലാണ് റാഫ്റ്റിംഗ് നടക്കുന്നത്. ഒരാൾക്ക് സഞ്ചരിക്കുവാൻ 1400 രൂപയാണ് ചിലവ്. രണ്ടര മണിക്കൂറാണ് സമയപരിധി. പാഡിൽ മോങ്ക്സ് എന്ന അഡ്വഞ്ചർ കമ്പനിയാണ് പൊതുജനങ്ങൾക്ക് റാഫ്റ്റിംഗ് സൗകര്യം ഒരുക്കുന്നത്.

Related Articles

Leave a Reply

Back to top button